Header Ads Widget

Ticker

6/recent/ticker-posts

TODAY IN HISTORY - DECEMBER 23: IMPORTANT FACTS

ചരിത്രത്തിൽ ഇന്ന്: ഡിസംബർ 23  ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ഇന്ന്  2022 ഡിസംബർ 23 (1198 ധനു 8) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ, കൂടാതെ ഇന്നത്തെ പ്രധാന വാർത്തകൾ, ചോദ്യോത്തരങ്ങൾ എന്നിവ നിങ്ങൾക്കീ പേജിൽ നിന്ന് ലഭിക്കും. ഒരു ദിവസത്തെ അറിവ് - ഒരുപാട് അറിവ്.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഡിസംബർ 23
• ദേശീയ കർഷക ദിനം (കിസാൻ ദിവസ്) - (ഇന്ത്യ)
• വിജയദിനം (ഈജിപ്ത്)
• ദേശീയ വേരുകൾ ദിനം (യുഎസ്എ)
• ശിശുദിനം (സുഡാൻ, ദക്ഷിണ സുഡാൻ)
• ദേശീയ ക്രിസ്മസ് മൂവി മാരത്തൺ ദിനം (യുഎസ്എ)
ചരിത്ര സംഭവങ്ങൾ
• 1815 - നോവൽ എമ്മ പ്രകാരം ജെയ്ൻ ഓസ്റ്റിൻ ആദ്യം പ്രസിദ്ധീകരിച്ചു.
• 1893 - ഏംഗൽ‌ബെർട്ട് ഹമ്പർ‌ഡിങ്ക് എഴുതിയ ഹാൻസലും ഗ്രെറ്റലും എന്ന ഓപ്പറ ആദ്യമായി അവതരിപ്പിച്ചു.
• 1914 - ഒന്നാം ലോകമഹായുദ്ധം: ഓസ്ട്രേലിയൻ, ന്യൂസിലാൻഡ് സൈന്യം ഈജിപ്തിൽ കെയ്റോയിൽ എത്തി.
• 1919 - സെക്സ് ഡിസ്ക്വാളിഫിക്കേഷൻ (റിമൂവൽ) ആക്റ്റ് ബ്രിട്ടനിൽ നിയമം ആയി മാറി.
• 921 - രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർ‌വ്വകലാശാല ഉദ്ഘാടനം ചെയ്തു.
• 936 - കൊളംബിയ ബ്യൂണസ് എയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.
• 1941 - രണ്ടാം ലോകമഹായുദ്ധം: 15 ദിവസത്തിനു ശേഷം, ഇംപീരിയൽ ജാപ്പനീസ് ആർമി വേക്ക് ദ്വീപ് പിടിച്ചെടുത്തു.
• 1947 - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.
• 1954 - ജോസഫ് മറേ, ജെ. ഹാർട്ട്വെൽ ഹാരിസൺ എന്നിവർ ചേർന്ന് ആദ്യത്തെ വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തി.
• 1970 - ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഔദ്യോഗികമായി ഒരു കക്ഷി രാജ്യമായി.
• 1979 - സോവിയറ്റ്-അഫ്ഗാൻ യുദ്ധം: അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ സോവിയറ്റ് യൂണിയൻ സൈന്യം പിടിച്ചെടുത്തു.
• 1987 - ആലപ്പുഴയിൽ മിൽമയുടെ സെൻട്രൽ പ്രോഡക്ട്സ് ഡയറി സ്ഥാപിച്ചു.
• 1990 - സ്ലൊവീന്യ ചരിത്രം: യൂഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യത്തിനായി സ്ലോവേനിയയിലെ മൊത്തം വോട്ടർമാരിൽ 88.5% പേർ ഹിതപരിശോധനയിൽ വോട്ടു ചെയ്തു.
• 2007 - മഹാഗ്രഹയോഗം. ബുധൻ, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർ‌വ്വ സംഗമം.
• 2007 - നേപ്പാൾ സാമ്രാജ്യം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ സൃഷ്ടിച്ചു. ഫെഡറൽ റിപ്പബ്ലിക് ആയിത്തീർന്ന രാജ്യത്തിൻറെ തലവൻ പ്രധാനമന്ത്രിയായി.
• 2015 - തദ്ദേശിയമായി നിർമിച്ച ആദ്യ യുദ്ധക്കപ്പലായ INS ഗോദാവരി ഡീ കമ്മിഷൻ ചെയതു.
• 2016 - ബംഗാളി കവി ശംഖഘോഷിന് 2016 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
• 2018 - പെരിങ്ങോട്ടുകര ദേവസ്ഥാനം ദക്ഷിണാമൂർത്തി നാദപുരസ്കാരം (ഒരു ലക്ഷം രൂപ) സംഗീതസംവിധായകൻ എം.കെ.അർജുനന് സമ്മാനിച്ചു.
ജന്മദിനങ്ങൾ
• ഇടശ്ശേരി ഗോവിന്ദൻ നായർ - മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.19 പുസ്തകങ്ങളും 10 സമാഹാരങ്ങളിലായി 300-ലധികം കവിതകളും 6 നാടകപുസ്തകങ്ങളും ലേഖനങ്ങളുടെ ഒരു ശേഖരവും ഇടശ്ശേരിയുടെ കൃതികളിൽ ഉൾപ്പെടുന്നു. മലയാള കവിതയിലെ കാല്പനികതയെ റിയലിസത്തിലേക്ക് മാറ്റിയ കവികളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. പൂതപ്പാട്ട്, പണിമുടക്കം, കല്യാണപ്പുടവ, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട് തുടങ്ങിയ കവിതകളിലെ ആഖ്യാനശൈലി ശക്തമായ മാനവികതയെ പ്രതിഫലിപ്പിക്കുന്നവയാണ്. കാവിലെപ്പാട്ട് എന്ന കാവ്യ സമാഹാരത്തിന് 1969ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി.
• കുമ്മനം രാജശേഖരൻ - കുമ്മനം രാജശേഖരൻ (ജനനം 23 ഡിസംബർ 1952) മിസോറം മുൻ ഗവർണ്ണറും പ്രമുഖ ബി.ജെ.പി. നേതാവുമാണ്. ബി.ജെ.പി കേരള സംസ്ഥാന ഘടകത്തിന്റെ മുൻ അദ്ധ്യക്ഷനും ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാനുമാണ് രാജശേഖരൻ. 2018 മേയ് 29 ന് ഇദ്ദേഹം മിസോറം ഗവർണർ ആയി ചുമതലയേറ്റു. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ പ്രവേശിക്കുവാനായി 2019 മാർച്ച് 8ന് ഗവർണർ സ്ഥാനം രാജിവച്ചു. നിലക്കൽ പ്രക്ഷോഭത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
• ചരൺ സിംഗ് - ചൗധരി ചരൺസിംഗ് (ഡിസംബർ 23, 1902 - മേയ് 29, 1987) ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം. കര്‍ഷകര്‍ക്കായി ദേശീയതലത്തില്‍ ഒരു ദിവസമുണ്ട്. അതാണ് ഡിസംബര്‍ 23. കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുഖ്യമന്ത്രിയായും പിന്നീട് ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഒടുവില്‍ പ്രധാനമന്ത്രിപദം വരെയും അലങ്കരിച്ച സാധാരണക്കാരനായ ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്. കര്‍ഷക നേതാവായിരുന്നു ചൗധരി. വളരെക്കുറഞ്ഞ കാലത്തേക്ക് മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി. 1979 ജൂലൈ 28 മുതല്‍ 1980 ജനുവരി 14 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. ചോട്ടു രാം എന്ന കര്‍ഷക നേതാവിന്റെ ആശയങ്ങളുടെ ചുവടുപിടിച്ച് 1978 ഡിസംബര്‍ 23 ന് അദ്ദേഹം തന്റെ എഴുപത്തിയാറാമത്തെ വയസില്‍ കിസാന്‍ ട്രസ്റ്റ് രൂപവത്കരിച്ചു. ഗ്രാമീണജനങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്താനായിരുന്നു ഇത്തരം ഒരു സഭയ്ക്ക് രൂപം നല്‍കിയത്. ഇത്തരം ഒരു ദിവസമാണ് ചൗധരി ചരണ്‍ സിങ്ങ് രാജ്യത്തിന് നല്‍കിയ രണ്ടു പ്രധാനപ്പെട്ട സംഭാവനകള്‍ ഓര്‍ക്കാന്‍ അനുയോജ്യമായത്. ഗാന്ധിജിയുടെ ആശയങ്ങളാല്‍ പ്രചോദിതനായി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പുതിയ മോഡല്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ആദ്യത്തെ ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മഹലനോബിസിന്റെയും തീരുമാനങ്ങളെ ചോദ്യം ചെയ്തായിരുന്നു ഇത്തരം വികസനരൂപരേഖയുണ്ടാക്കാന്‍ ചരണ്‍ സിങ്ങ് ശ്രമിച്ചത്. അതുപോലെ തന്നെ രാജ്യത്തിലെ തിരഞ്ഞെടുപ്പ് നയങ്ങളുടെ ഭാഗമായി കര്‍ഷകരുടെ പ്രശ്നങ്ങളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പോരാട്ടത്തിലൂടെയാണ്. കര്‍ഷകന്‍ എന്നറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ജാതിയേക്കാള്‍ കര്‍ഷകസമൂഹത്തിനായിരുന്ന പ്രാധാന്യം നല്‍കിയത്. പലതരത്തിലും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും സ്വയം പര്യാപ്തരാക്കാനും അദ്ദേഹം ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും അവരുടെ ജീവിതമാര്‍ഗം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ചരണ്‍ സിങ്ങ് നിരവധി പുസ്തകങ്ങള്‍ എഴുതി. 1979 ലെ ബജറ്റില്‍ കര്‍ഷകര്‍ക്കായുള്ള നിരവധി സംരംഭങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. സമീന്ദാരി ഉന്‍മൂലന നിയമംഅദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. രാജ്യത്തിന്റെ നട്ടെല്ല് തന്നെ കര്‍ഷകരാണ്. നാടിന്റെ സാമ്പത്തിക പുരോഗതിക്കായി സംഭാവന നല്‍കുന്നവരാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ ദേശീയ കര്‍ഷക ദിനാചരണം രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് നല്‍കുന്നത്. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനാവശ്യമായ വിളകളുണ്ടാക്കുന്ന കര്‍ഷകരെ സഹായിക്കാനും അഭിനന്ദിക്കാനും നാം മറക്കരുത്.
• അകിഹിതോ - ജപ്പാന്റെ 125-ം ചക്രവർത്തിയാണ് അകിഹിതോ  (Born   23 December 1933-2019). സസ്യശാസ്ത്രവും ജന്തുശാസ്ത്രവും രാജകുമാരന് താത്പര്യമുള്ള വിഷയങ്ങളാണ്. കുതിരസവാരി, ടെന്നിസ്, നീന്തൽ‍, സ്ക്കീയിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഇദ്ദേഹം തത്പരനാണ്. 
• ടി.കെ.സി. വടുതല - കേരളത്തിൽ നിന്നുള്ള മുൻ രാജ്യ സഭാംഗവും പ്രസിദ്ധ മലയാള സാഹിത്യകാരനുമാണ് ടി.കെ.സി. വടുതല.(23 ഡിസംബർ 1921 - 1 ജൂലൈ 1988). 1942-ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. 
• മൈക്കൽ ചോപ്ര - മൈക്കൽ ചോപ്ര എന്നറിയപ്പെടുന്ന റോക്കി മൈക്കൽ ചോപ്ര (23 ഡിസംബർ 1983-ൽ ജനനം), ഇന്ത്യൻ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സ്ട്രൈക്കറായി കളിച്ച ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്.
• റാഷ് ബിഹാരി ഘോഷ് - ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു സർ റാഷ് ബിഹാരി ഘോഷ് സി.എസ്.ഐ, സി.ഐ.ഇ (23 ഡിസംബർ 1845 – 1921). 1891 മുതല്ഡ 1894 വരെയും 1906 മുതൽ 1909 വരെയും ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലെയും കൗൺസിൽ ഓഫ് ഇന്ത്യയിലെയും അംഗമായിരുന്നു. ഓർഡർ ഓഫ് ഇന്ത്യൻ എംപയറിന്റെ പ്രവർത്തകനായി 1896-ൽ നിയമിക്കപ്പെട്ടു. 1909-ൽ ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയുടെ പ്രവർത്തകനായി 1909-ലും നിയമിക്കപ്പെട്ടു.  1915-ലെ ന്യൂ ഇയറിൽ റാഷ് ബിഹാരി ഘോഷ് ആദരിക്കപ്പെട്ടിരുന്നു. ആ വർഷം ജൂലൈ 14-നാണ് ഘോഷിന് സർ പദവി ലഭിച്ചത്.
• സി.എം. സ്റ്റീഫൻ - ഭാരതത്തിന്റെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ  സി.എം. സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്ന കേരളത്തിന്റെ അഭിമാനമാണ് (ഡിസംബർ 23 1918 – ജനുവരി 16 1984).  തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്.
• ആർ. സുഗതൻ - മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൽ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതാക്കളിൽ ഒരാളുമാണ് സുഗതൻ സാർ എന്നറിയപ്പെട്ടിരുന്ന ആർ. സുഗതൻ ‌(ജ: 23 ഡിസംബർ 1901 മ: 14 ഫെബ്രുവരി 1970). ഇദ്ദേഹം രണ്ട് തവണ വീതം തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. 
• സ്റ്റെഫാൻ ഹെയ്ൽ - ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സ്റ്റെഫാൻ ഹെയ്ൽ (ജ: ഡിസം: 23, 1962- റുമാനിയ) അമേരിക്കൻ ഗവേഷകരായ വില്ല്യം.ഇ.മോണർ, എറിക് ബെറ്റ്സിഗ് എന്നിവർക്കൊപ്പം 2014 ലെരസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
• ഹെലൻ അബ്ബോട്ട് മൈക്കിൾ - ഹെലൻ സെസിലിയ ഡി സിൽവർ അബ്ബോട്ട് മൈക്കിൾ എം. ഡി. (ഡിസംബർ 23, 1857 - നവംബർ 29, 1904) ഒരു അമേരിക്കൻ ശാസ്ത്രജ്ഞ ആയിരുന്നു. ചെടികൾക്കും ചെടികളുടെ വളർച്ചക്കും രാസഘടകങ്ങൾ തമ്മിലുള്ള ബന്ധം ചിട്ടയോടുകൂടിയരീതിയിൽ ആദ്യമായി പഠിക്കുന്ന വ്യക്തിയായിരുന്നു . സസ്യങ്ങളുടെ വികാസകാലത്തെ രാസഘടന പരിണാമ സിദ്ധാന്തത്തിന് ഒരു ദൃഷ്ടാന്തം നൽകിയെന്ന് മൈക്കൽ സിദ്ധാന്തീകരിച്ചു. ടഫ്റ്റ്സിലെയും പിന്നീട് ഹാർവാർഡ് വിദ്യാർത്ഥിയായിരുന്ന മൈക്കിൾ ഓർഗാനിക് രസതന്ത്രജ്ഞനായ ആർതർ മൈക്കിളിനോടൊപ്പം പ്രവർത്തിക്കുകയും (മൈക്കൽ റിയാക്ഷൻ എന്ന് അറിയപ്പെടുന്നു) പിന്നീടവർ വിവാഹിതരാവുകയും ചെയ്തു.

സ്മരണകൾ
• സുഗതകുമാരി - മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി (ജനനം 22 ജനുവരി 1934 - മരണം 23 ഡിസംബർ 2020). കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായിരുന്നു. പ്രകൃതി സംരക്ഷണ സമിതിയുടെയും, അഗതികളായ വനിതകൾക്കും മാനസികവെെകല്യമുള്ളവർക്കും ഡേ കെയർ സെൻ്ററായി പ്രവർത്തിക്കുന്ന അഭയ എന്ന സ്ഥാപനത്തിന്റെയും സ്ഥാപക സെക്രട്ടറിയാണ് ഇവർ. സേവ് സൈലൻറ് വാലി പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
• പി.വി. നരസിംഹ റാവു - പി.വി. നരസിംഹ റാവു (മുഴുവൻ പേര്‌: പാമൂലപാർഥി വെങ്കിട നരസിംഹറാവു)(ജനനം - 28 ജൂൺ 1921;മരണം- 23 ഡിസംബർ 2004) - ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി, ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്‌. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്. തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാണ് അദ്ദേഹം മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത്. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടേയും, അനുനയിപ്പിക്കലുകളിലൂടേയും നയിക്കുകവഴി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേരും നരസിംഹറാവുവിന് ചാർത്തി കിട്ടിയിരുന്നു.
• കെ. കരുണാകരൻ - പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരൻ മാരാർ (ജനനം: 5 ജൂലൈ 1918; മരണം: 23 ഡിസംബർ 2010 ) നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. 2010 ഡിസംബർ 23-ന് നിര്യാതനായി.
• കെ. ബാലചന്ദർ - ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്രനിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു കെ.ബാലചന്ദർ (9 ജൂലൈ 1930 - 23 ഡിസംബർ 2014). തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷാചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ തിരകൾ എഴുതിയ കാവ്യം ആണ് മലയാളചിത്രം. 1981-ൽ പുറത്തിറങ്ങിയ ഏക് ദൂജേ കേ ലിയേ ആണ് ഹിന്ദി ചിത്രം. 
• രതീഷ് - മലയാളചലച്ചിത്ര രംഗത്തെ നായകനായും വില്ലനായും തിളങ്ങിയ ഒരു മുൻനിര അഭിനേതാവായിരുന്നു രതീഷ് (ജീവിത കാലം: 1954– മരണം 2002 ഡിസംബർ 23 ). 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയന്റെ മരണശേഷം എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ രതീഷ് ആയിരുന്നു. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ മെഗാപരമ്പരയായ വേനൽമഴയിലെ നായകകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.
• നൂർ ജഹാൻ (നടി) - ഹിന്ദി-ഉർദു- പഞ്ചാബി ചലച്ചിത്രങ്ങളിലെ നടിയും ഗായികയും ആയിരുന്നു നൂർ ജഹാൻ (ജനനം 21 സെപ്റ്റംബർ 1925 - മരണം 23 ഡിസംബർ 2000) . സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് പാകിസ്താനിലേക്കു തിരിച്ചു പോവുകയും പ്രമുഖ പിന്നണിഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.
• ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ് - റഷ്യൻ വിമാന ശില്പിയാണ് ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ് (ജനനം 1888 നവംബർ 10 - മരണം 1972 ഡിസംബർ 23). ആദ്യത്തെ സൂപ്പർസോണിക് യാത്രാ വിമാനമുൾപ്പെടെ മുൻ സോവിയറ്റ് യൂണിയനിൽ വിൻഡ്-ടണൽ, പൂർണ-ലോഹ വിമാനം എന്നിവ നിർമ്മിക്കാൻ മുൻകയ്യെടുത്തത് ഇദ്ദേഹമായിരുന്നു.
• എഡ്വേഡ് ഡെറ്റെയ്‌ൽ - എഡ്വേഡ് ഡെറ്റെയ്‌ൽ (ജനനം 5 ഒക്ടോബർ 1848 - മരണം 23 ഡിസംബർ 1912) ഫ്രഞ്ച് ചിത്രകാരനായിരുന്നു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങൾ നടത്തിയ ഡെറ്റെയ്ൽ യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാൻവാസിലേക്കു പകർത്തി. 1867-ൽ സലോണിൽ ഒരു ചിത്ര പ്രദർശനം നടത്തിയെങ്കിലും 1870-ൽ യുദ്ധസംബന്ധമായ ചിത്രങ്ങളുടെ പ്രദർശനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നെപ്പോൾ ഒന്നാമന്റേയും അദ്ദേഹത്തിന്റെ പട്ടാളത്തിന്റേയും ചിത്രങ്ങളാണ് ഡെറ്റെയ്ലിന്റെ രചനകളിൽ മുന്നിട്ടു നിൽക്കുന്നത്.
• ക്യൂൻ അല്ലിക്വിപ്പ - പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കൻ ഇന്ത്യക്കാരിലെ സെനെക്ക വർഗ്ഗത്തിൻറെ നേതാവായിരുന്നു ക്യൂൻ അലിക്വിപ്പ (മരണം December 23, 1754).
• ഗ്രിഗറി ബക്ലാനോവ് - ഗ്രിഗറി ബക്ലാനോവ് (September 11, 1923 – December 23, 2009) റഷ്യക്കാരനായ എഴുത്തുകാരനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെപ്പറ്റിയുള്ള അദ്ദെഹത്തിന്റെ നോവലുകൾ പ്രസിദ്ധങ്ങളാണ്. ഗോർബചേവിന്റെ കാലത്ത് 1986ൽ സ്നാമ്യ എന്ന സാഹിത്യ മാസികയുടെ പത്രാധിപരും അദ്ദെഹമായിരുന്നു. ഗ്ലാസ്നോസ്റ്റിനെ പിന്തുണച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം.
• ജയാബെൻ ദേശായി - ബ്രിട്ടീഷ് തൊഴിലാളി നേതാവായ ഇന്ത്യൻ വംശജയാണ് ജയാ ബെൻ ദേശായി (2 ഏപ്രിൽ 1933–23 ഡിസംബർ 2010) . സാരിക്കാരി നേതാവെന്ന് ബ്രിട്ടനിലും പിന്നീട് ലോകമെമ്പാടും ഇവർ അറിയപ്പെട്ടു .ബ്രിട്ടനിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ സമരം വിജയിച്ചു. അതിനു മുൻകൈയെടുത്ത വനിതാ നേതാവ് എന്ന നിലയിൽ ജയാ ബെൻ ചരിത്രത്തിൽ സ്ഥാനം നേടുകയും ചെയ്തു.
• ജി.എസ്. ശിവരുദ്രപ്പ - പ്രസിദ്ധനായ ഒരു കന്നഡ സാഹിത്യകാരനാണു് ഗുഗ്ഗാരി ശാന്തവീരപ്പ ശിവരുദ്രപ്പ എന്ന ജി.എസ്.ശിവരുദ്രപ്പ. ആധുനിക കന്ന‍ഡ സാഹിത്യത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ചവരിൽ പ്രമുഖനാണ് ശിവരുദ്രപ്പ. കവിയും, സാഹിത്യവിമർശകനും, അധ്യാപകനും കൂടെയായിരുന്നു ശിവരുദ്രപ്പ. കന്നഡ സാഹിത്യത്തിൽ രൂപപ്പെട്ടിരുന്ന വിവിധ സാഹിത്യ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഒരു സംതുലിത കാഴ്ചപ്പാട് രൂപീകരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നല്ല ഒരു സഞ്ചാര സാഹിത്യകാരൻ കൂടിയായിരുന്നു ശിവരുദ്രപ്പ. 2006 നവംബർ 1-നു് കർണ്ണാടകാ സർക്കാർ അദ്ദേഹത്തെ രാഷ്ട്രകവി എന്ന ബഹുമതി നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, കർണ്ണാടക സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013 ഡിസംബർ 23 ന് ശിവരുദ്രപ്പ അന്തരിച്ചു.
• മിഖായേൽ കലാഷ്‌നികോവ് - മുൻ റഷ്യൻ ജനറലും എ.കെ-47 തോക്ക് രൂപകല്പന ചെയ്ത വ്യക്തിയുമാണ് മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്‌നികോവ് ( നവംബർ 10 1919 – ഡിസംബർ 23 2013). 1938-ൽ അദ്ദേഹം റെഡ് ആർമിയിൽ ചേർന്നു.  അദ്ദേഹത്തിന്റെ തൊന്നൂറാം ജന്മദിനത്തിൽ റഷ്യ ഹീറോ ഓഫ് റഷ്യ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.ഓർഡർ ഓഫ് ലെനിൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
• സ്വാമി ശ്രദ്ധാനന്ദ് - മഹാത്മാ മുൻഷി രാം വിജ് എന്നും അറിയപ്പെടുന്ന സ്വാമി ശ്രദ്ധാനന്ദ് (22 ഫെബ്രുവരി 1856 - 23 ഡിസംബർ 1926)   , ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദ്ധനായിരുന്നു .ദയാനന്ദ സരസ്വതിയുടെ പഠിപ്പിക്കലുകൾ പ്രചരിപ്പിച്ച ആര്യ സമാജ് മിഷനറിയും. ഗുരുകുൽ കംഗ്രി സർവകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതും 1920 കളിലെ ഹിന്ദു പരിഷ്കരണ പ്രസ്ഥാനമായ സംഗതൻ (ഏകീകരണവും സംഘടനയും), ശുദ്ധി (പുനർ പരിവർത്തനം) എന്നിവയിൽ പ്രധാന പങ്കുവഹിച്ചു.
• ഹിദേക്കി ടോജോ - ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948) ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രി ആയിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് (ഒക്ടോബർ 17, 1941 മുതൽ ജൂലൈ 22, 1944)വരെ ഇദ്ദേഹം ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രി. ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ എന്നീ നിലകളിലും ഇയാൾ അറിയപ്പെട്ടു. ജപ്പാൻറെ പ്രധാനമന്ത്രി എന്ന നിലയിൽ പേൾ ഹാർബർ ആക്രമണത്തിനു ടോജോ ആയിരുന്നു ഉത്തരവാദി.ജാപ്പനീസ് യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇൻറർനാഷണൽ മിലിട്ടറി ട്രിബ്യൂണൽ ഫോർ ദി ഫാർ ഈസ്റ്റ് ഇദ്ദേഹത്തിനു വധശിക്ഷ വിധിച്ചു.
• പി. കാക്കൻ - പി. കാക്കൻ (18 ജൂൺ 1908 - ഡിസംബർ 23, 1981) അല്ലെങ്കിൽ കാക്കൻജി എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. ഇദ്ദേഹം ഇന്ത്യൻ ഭരണഘടനാ അംഗം, പാർലമെന്റ് അംഗം, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1957-നും 1967-നും ഇടയ്ക്ക് മദ്രാസ് സംസ്ഥാനത്തിലെ കോൺഗ്രസ് സർക്കാരിൽ വിവിധ വകുപ്പുകളിലെ മന്ത്രിയായിരുന്നു.

News Head Lines - 23.12.2022 Friday
1. Use masks, avoid international travel: IMA issues advisory to avoid impending COVID outbreak.
2. Kerala Agri University tops among institutions securing GI tags for proposed products.
3. VC search panel nomination: HC division bench stays order.
4. 10-year-old National cycle polo player from Kerala dies in Maharashtra.
5. India, China agree to continue dialogue in 17th round of military talks.
6. The Gambian panel blames Haryana-based Maiden Pharma for childrens’ deaths.
7. Srinagar records coldest night of season with minus 5.5 degrees Celsius temperature.
8. Taliban government suspends university education for all female students in Afghanistan.
-Turkey, Saudi Arabia condemn Taliban’s university ban for women.
9. Researchers make important progress toward a possible universal flu vaccine.
10. US winter storm will bring coldest Christmas in decades.
• മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. രാജ്യാന്തര യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ക്കു കോവിഡ് പരിശോധന നടത്തും. പൊതു ഇടങ്ങളില്‍ മാസ്‌ക് വേണം. സാമൂഹിക അകലം പാലിക്കണം. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കൊവിഡ് വാക്സിനേഷന്‍ എത്രയും വേഗം എടുക്കണം. കേന്ദ്ര നിര്‍ദേശമനുസരിച്ച് എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
• കോവിഡ് വ്യാപനത്തെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്‌ക് ഉള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമാക്കണം. കൊവിഡ് പരിശോധന വര്‍ധിപ്പിക്കണം. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.
• ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ വൈകൃതങ്ങള്‍ കാണിക്കുന്നവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ക്രിമിനലുകളെ നേരിടാനുള്ള പൊലീസില്‍ ക്രിമിനലുകള്‍ വേണ്ട. അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
• മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളില്‍നിന്ന് രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തുപോകാന്‍ ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി. കാമ്പസിലേക്കു പോകാന്‍ വാര്‍ഡന്റെ അനുമതി മതി. മറ്റാവശ്യങ്ങള്‍ക്കു പുറത്തുപോകാന്‍ രക്ഷാകര്‍ത്താക്കളുടെ അനുമതി വേണം. സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
• ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്തുകൊണ്ട് നിയമസഭ പാസാക്കിയ ബില്‍ രാജ്ഭവനില്‍ എത്തി. നിയമസഭ പാസാക്കിയ ബില്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പത്താം ദിവസമാണ് രാജ്ഭവനില്‍ എത്തിയത്. ബില്‍ പരിശോധിച്ച് നിയമോപദേശം തേടിയശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുമെന്നാണു ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്.
• റോഡരികിലെ തോരണചരട് കഴുത്തില്‍ കുരുങ്ങി തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി ഹാജരാകണമെന്നു ഹൈക്കോടതി. സംഭവം ഭയാനകമാണ്. ദുരന്തം ഉണ്ടാകാന്‍ അധികൃതര്‍ കാത്തിരിക്കുകയാണ്. കോടതി വിമര്‍ശിച്ചു. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിനു കെട്ടിയ തോരണച്ചരടു കുടുങ്ങിയാണു പരിക്കേറ്റത്. അനധികൃതമായി കൊടിതോരണവും ബാനറും വയ്ക്കുന്നവര്‍ കാറില്‍ യാത്ര ചെയ്യുന്നവരാണ്. അത്തരക്കാരല്ല, സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി വിമര്‍ശിച്ചു.
• തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ പിഡബ്ല്യുഡി ഓവര്‍സിയര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മുള്ളൂര്‍ക്കര സ്വദേശി സുപര്‍ണ്ണയെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. റോഡു പണിയുടെ കരാര്‍ ഏറ്റെടുത്തയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
• പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജനപക്ഷത്താകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനവിരുദ്ധ പ്രവണതകള്‍ അംഗീകരിക്കില്ല. പൊതുജനത്തിനു സ്വീകാര്യമായ നിലപാടുകളാണു പിന്തുടരേണ്ടത്. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ അനധികൃത ധനസമ്പാദനം, ലഹരി ഉപയോഗം, പീഡനക്കേസുകള്‍ തുടങ്ങിയവ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി താക്കീതു നില്‍കിയത്.
• സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആകുന്നില്ലെന്നു സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. പാര്‍ട്ടിക്കു നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും ഇതു കര്‍ശനമായി തടയണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തോട് സംസ്ഥാന സമിതി നിര്‍ദേശിച്ചു. നിരവധി നേതാക്കള്‍ പീഡനക്കേസുകളിലും ലഹരിക്കേസുകളിലും പിടിക്കപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.
• ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ച മുന്‍മന്ത്രി സജി ചെറിയാന്‍ എംഎല്‍എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി. വീഡിയോയും സാക്ഷികളും ഉണ്ടായിട്ടും തെളിവില്ലെന്നും അവഹേളനമില്ലെന്നും വ്യാഖ്യാനിച്ചു സജി ചെറിയാനെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് അഡ്വ ബിജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
• സംസ്ഥാനത്തെ റേഷന്‍ കടകളില്‍ വിജിലന്‍സ് പരിശോധന. വ്യാപക ക്രമക്കേട് കണ്ടെത്തി. ഉപഭോക്താക്കള്‍ വാങ്ങാത്ത റേഷന്‍ സാധനങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി റേഷന്‍ കട ഉടമകള്‍ മറിച്ചുവില്‍ക്കുന്നതായി കണ്ടെത്തി. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായും കണ്ടെത്തി.
• ശസ്ത്രക്രിയക്ക് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടറെ വിജിലന്‍സ് പിടികൂടി. തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് അറസ്റ്റ് ചെയ്തത്. വഴിത്തല സ്വദേശിനിയുടെ ഗര്‍ഭപാത്രം നീക്കാനുള്ള ഓപ്പറേഷന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
• കുമളി ചെക്ക് പോസ്റ്റില്‍ കൈക്കൂലി പിരിവു നടത്തിയെന്ന് ആരോപിച്ച് നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജോസഫ്, ഉദ്യോഗസ്ഥരായ രവി, രഞ്ജിത് കവിദാസ്, ജെയിംസ് മാത്യു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
• കേരളത്തിനു രണ്ടു സ്പെഷല്‍ ട്രെയിനുകള്‍ കൂടി. കൊച്ചുവേളി - മൈസൂരു റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. ഇന്നു മുതല്‍ 26 വരെ ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
• താമരശേരി അടിവാരത്തു മൂന്നു മാസമായി തടഞ്ഞിട്ട ട്രെയിലറുകള്‍ ചുരം കയറി. രാത്രി പതിനൊന്നോടെ രണ്ടു ട്രെയ്ലറുകളും ചുരം കയറുന്നതു കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. എല്ലാവരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങള്‍ വഹിച്ച ട്രെയ്ലര്‍ രണ്ടിടങ്ങളില്‍ ഓഫായി. പിന്നീട് യാത്ര തുടര്‍ന്നു. ഒരുമണിയോടെ എട്ടാം വളവ് പിന്നിട്ടു.
• കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
• കോവിഡ് ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും കോവിഡിനെക്കുറിച്ച് അകാരണമായ ഭീതി സൃഷ്ടിക്കരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പുതിയ വകഭേദങ്ങളെക്കുറിച്ച് ജാഗ്രത വേണം. പരിശോധനകള്‍ കേരളത്തിലും വേണ്ടിവരും. മാസ്‌ക് ഉപയോഗിക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു.
• രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് പി.വി അബ്ദുല്‍ വഹാബ് എംപി. തമാശ രൂപത്തില്‍ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
• ബഫര്‍ സോണില്‍നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ലോക്സഭയില്‍ കെ മുരളീധരന്‍ എംപി. ഫീല്‍ഡ് സര്‍വേ നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
• യമനില്‍ പോയതു പഠിക്കാനാണെന്നു തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്റെ വീഡിയോ സന്ദേശം. തങ്ങള്‍  യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണുള്ളത്. സൂഫിസവും അറബിക്കും പഠിക്കാന്‍ വന്നതാണ്. തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിസ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യമനില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സ്ഥിരം ബന്ധപ്പെടാറുണ്ടെന്നും ഷബീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പോലീസും എന്‍ഐഎയും അന്വേഷണം ആരംഭിച്ചിരിക്കേയാണ് പ്രതികരണം.
• കണ്ണൂര്‍ മമ്പറത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ജീപ്പില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. അഭ്യാസത്തിനിടയില്‍ പല കുട്ടികളും ജീപ്പില്‍നിന്നു തെറിച്ചുവീണു. എന്നിട്ടും സാഹസിക പ്രകടനം തുടര്‍ന്നു. അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത്.  
• ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി പി മധു  മര്‍ദിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം. ഡി സി ആര്‍ ബി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിനാണ് അന്വേഷണ ചുമതലയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി യു കുരിയാക്കോസ്.
• മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. റെയില്‍വേ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്നു.
• ഇതര സംസ്ഥാന തൊഴിലാളി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചത്.
• വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന്‍ (25) ആണ് മരിച്ചത്.
• ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച മോഷ്ടാവിന് പോക്സോ കേസില്‍ 25 വര്‍ഷം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടില്‍ പ്രേംലാലിനെ (47)യാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.
• പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയെ  ആലുവ എടയപ്പുറത്ത് വാടകക്കു താമസിക്കുന്ന ചെമ്മാശ്ശേരി വീട്ടില്‍ ശ്രീഹരി (22) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
• കൊവിഡ് നിയന്ത്രണം രാഷ്ട്രീയക്കളി അല്ലെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി രോഗബാധിതനായി. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചത്. ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്യുന്നത്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ടു ശതമാനം പേരില്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ആരോഗ്യമന്ത്രി പറഞ്ഞു.
• ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നത് ജോഡോ യാത്രയെ പേടിച്ചാണ്. ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
• താജ്മഹലില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. കൊവിഡ് ഇല്ലെന്ന പരിശോധനാ റിപ്പോര്‍ട്ടു ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക.
• ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ അദ്ധ്യക്ഷനായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അഭിഭാഷകരായ ഗണേഷ് ചന്ദ്രു, അനന്ത് വിജയ് പള്ളി എന്നിവരെ പാര്‍ട്ട് ടൈം അംഗങ്ങളാക്കി. കോര്‍പ്പറേറ്റ് രംഗത്തെ നിയമവിവ്യഹാരങ്ങള്‍ക്കു തീര്‍പ്പ് കല്‍പിക്കാനാണ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ സ്ഥാപിച്ചത്.
• ഡോ. സുഹൈല്‍ അജാസ് ഖാനെ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. ലബനനിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേല്‍ക്കും.
• ചൈനയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു. പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായി. ജര്‍മനിയില്‍നിന്ന് ചൈന വാക്സീന്‍ വാങ്ങിത്തുടങ്ങി. ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി.
• ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 227 റണ്‍സിന് പുറത്ത്. മോമിനുള്‍ ഹഖ് 84 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിനും ഉമേഷ് യാദവും നാല് വിക്കറ്റ് വീതമെടുത്തു. ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സെടുത്തിട്ടുണ്ട്.
• ഔദ്യോഗികമായി പ്രഖ്യാപിച്ച ഫിഫ റാങ്കിംഗില്‍ ബ്രസീല്‍ തന്നെ ഒന്നാം സ്ഥാനത്ത്. അര്‍ജന്റീന രണ്ടും ഫ്രാന്‍സ് മൂന്നാം സ്ഥാനത്തുമാണ്. ബെല്‍ജിയമാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിന് അഞ്ചാം സ്ഥാനം. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകള്‍. പതിനൊന്നാം സ്ഥാനത്തേക്കെത്തിയ മൊറോക്കോയും പത്തൊന്‍പതാം സ്ഥാനത്തുള്ള സെനഗലുമാണ് ആദ്യ ഇരുപതിലെ ആഫ്രിക്കന്‍ സാന്നിധ്യം. 20-ാം റാങ്കിലുള്ള ജപ്പാനാണ് ഏഷ്യന്‍ ടീമുകളില്‍ മുന്നില്‍.
• റിലയന്‍സ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഹിന്ദുജ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫറുമായി രംഗത്തെത്തിയിരുന്നു. ഈ ഓഫറിനെ മറികടന്നാണ് ടൊറന്റ് ഗ്രൂപ്പിന്റെ മുന്നേറ്റം. 24,000 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ചകള്‍ വരുത്തിയതിനെ തുടര്‍ന്ന് 2021- ലാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റലിനെതിരെ പാപ്പരാത്ത നടപടികള്‍ ആരംഭിച്ചത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍. കൂടാതെ, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികളും, ഇന്ത്യന്‍ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ 20 ശതമാനം ഓഹരികളും റിലയന്‍സ് ക്യാപിറ്റലിന് സ്വന്തമാണ്.
• തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആര്‍ആര്‍ആറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'നാട്ടു നാട്ടു' എന്ന ഗാനമാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടംനേടിയത്. ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാം ചരണ്‍. മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം എന്നും  രാം ചരണ്‍ എഴുതിയിരിക്കുന്നു. 'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.
• ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.  സിനിമ ഉടന്‍ തിയറ്ററുകളില്‍ എത്തും. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
• പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പ് അവതരിപ്പിച്ച് ബജാജ്. എന്‍ട്രിലെവല്‍ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിള്‍ വിഭാഗത്തില്‍ എബിഎസ് സുരക്ഷ ഉറപ്പു നല്‍കിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയെത്തുന്ന വാഹനത്തിന് 72,224 രൂപയാണ് മുംബൈ എക്സ്ഷോറൂം വില. ഫീച്ചര്‍ അവതരിപ്പിച്ചതോടെ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള ആദ്യ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിളായി വാഹനം മാറിയെന്നാണ് ബജാജിന്റെ അവകാശവാദം. ബജാജ് പ്ലാറ്റിന 110 എബിഎസില്‍ 115.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 8.44 എച്ച്പി പരമാവധി കരുത്തും 9.81 എന്‍എം ഉയര്‍ന്ന ടോര്‍ക്കും വാഹനത്തിലുണ്ട്. എന്നിരുന്നാലും 4 സ്പീഡ് ഗിയര്‍ബോക്സ് മാത്രമാണ് ഇപ്പോഴും വാഹനത്തിനുള്ളത്. മുന്നില്‍ എബിഎസ് ആണെങ്കിലും പിന്നില്‍ കോംബി ബ്രേക്കിങ്ങാണ്. പുതിയ കളര്‍ സ്‌കീമുകളും വാഹനത്തിനുണ്ട്.
• ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിച്ചുതീര്‍ത്ത ഒരാളുടെ സാക്ഷിമൊഴികളാണിതില്‍. സന്തോഷം നിങ്ങളുടെമാത്രം സൃഷ്ടിയാണ് എന്നതാണ് സ്വാമി രാമയുടെ പ്രബോധനങ്ങളുടെ ആകെത്തുക. ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളില്‍ ഒരേപോലെ സന്തോഷകരമായി ജീവിക്കാന്‍ സാധിക്കുന്ന കല എങ്ങനെ സ്വായത്തമാക്കാം എന്നാണ് ഈ പുസ്തകത്തില്‍ സ്വാമി രാമ വിശദീകരിക്കുന്നത്. 'ജീവിതം ആനന്ദകരമാക്കാന്‍'. സ്വാമി രാമ. വിവര്‍ത്തനം: ഡോ. റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കല്‍. ഡിസി ബുക്സ്. വില 209 രൂപ.
• മൂത്രത്തിന്റെ നിറം നോക്കിയാല്‍ ആയുസിന്റെ ദൈര്‍ഘ്യം പറയാന്‍ കഴിയുമെന്ന് പഠനം. രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്. കരള്‍ രോഗം, നിര്‍ജ്ജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും. കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്പോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം. മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ അമിത അളവിനെയാണ് തെളിയിക്കുന്നത്. ഈ പ്രോട്ടീന്‍ മൂത്രത്തിലേയ്ക്കു കടക്കുന്നതിന്റെ കാരണം വൃക്കയ്ക്ക് തകരാര്‍ തുടങ്ങിയെന്നതിന്റെ സൂചനയുമാണ്. മൂത്രത്തില്‍ വൃക്ക രോഗമില്ലാതെ തന്നെ ആല്‍ബുമിന്‍ കണ്ടു വരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളുണ്ട്. ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം. ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുമ്പോള്‍ തെളിഞ്ഞ നിറവുമുണ്ടാകും. ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഭയക്കേണ്ടതില്ല. ശരീരത്തില്‍ ജലാംശം ഉണ്ടെന്നതിന്റെ തെളിവാണ് ഇളം മഞ്ഞ നിറം. എന്നാല്‍, കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. എന്നാല്‍, കടുംമഞ്ഞ നിറം അപകടകരമാണ്. ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലെന്നും പല രോഗങ്ങള്‍ ശരീരത്തെ ബാധിച്ചു എന്നതിന്റെയും തെളിവുമാണ് ഈ നിറം.

സി രാധാകൃഷ്‌ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്‌ട അംഗത്വം
എഴുത്തുകാരൻ സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി.വാസുദേവൻ നായരാണ് നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി .എഴുത്തുകാരൻ. എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ‘ആശാന്റെ സീതായനം എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. വിവർത്തനത്തിനുള്ള അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി സമിതിയിലേക്ക് തിരഞ്ഞെടുത്തു. സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിത ചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.
ഇന്നത്തെ ചോദ്യോത്തരങ്ങൾ
1.ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്
-ആര്യഭടൻ

2.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്
-വിക്രം സാരാഭായ്

3.വിക്രം സാരാഭായിയുടെ ജന്മദേശം
-അഹമ്മദാബാദ് (ഗുജറാത്ത്)
4.ഇന്ത്യൻ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ച വർഷം
-1962
5.ഇന്ത്യൻ ബഹിരാകാശ പദ്ധതിക്കു ചുക്കാൻ പിടിക്കുന്ന സംഘടന
-ISRO
6.ISRO സ്ഥാപിതമായ വർഷം
-1969
7. ISRO യുടെ ആസ്ഥാനം
-ബെംഗളുരു
8.VSSC (വിക്രം സാരാഭായ് സ്പേസ് സെന്റർ) യുടെ ആസ്ഥാനം
-തുമ്പ 
9.തുമ്പയിൽ Space  Science & Technology Centre സ്ഥാപിച്ച വർഷം
-1965
10.തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്
-നിക്കി അപ്പാച്ചെ (21.11.1963)

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments